നാടോടുമ്പോ നടുവേ ഓടണം എന്നാണു പോലീസ്കാരന് മോഹനേട്ടനും തട്ട്കട ഭരതേട്ടനും പറഞ്ഞിട്ടുള്ളത്... ബംഗ്ലൂര് എത്തിയതും കേരളത്തിലെ കൂതറ GPRS നെ പുച്ഛം ആയിരുന്നു.. 98/- രൂപയും കൊടുക്കണം ഭയങ്കര slow. ഇവിടെ ത്രീജി ഒക്കെ ഉണ്ടെന്നാ കേട്ടത്...
ഹണിവെല്‍ ഇല ഒരു കോര്‍പ്പറേറ്റ് കണക്ഷന് തരാന്‍ പറഞ്ഞപ്പോ തന്നെ മലയാളവും ഇംഗ്ലീഷും (എനിക്ക് ഇത് രണ്ടുമേ വശം ഉള്ളോ... അവസാനം പറഞ്ഞത് അത്രക്കങ്ങു പിടി ഇല്ലതാനും..) അറിയാത്ത ഒരുത്തന് (എയര്‍ടെല്‍ representative)പറന്നിറങ്ങി വന്നു.... "ചേട്ടാ മൊബൈല്‍ കണക്ഷന് മാത്രം പോരാട്ടോ.... ത്രീ ജി കൂടെ വേണം ..." അയാള്‍ എന്നെ സൂക്ഷ്മമായി നോക്കി... പിന്നെ കൊടുത്ത അപ്പ്ളികേഷന് ഫോര്മിലെക്കും... ***
അങ്ങിനേന് രണ്ട് നമ്പര്‍... റോമിംഗ് ഒന്ന് ബാംഗ്ലൂര്‍ ലോക്കല്‍ നമ്പര്‍ വേറെ ഒന്ന്... ഏതാണ്ട് മാച്ച് ആവുന്ന ഒരു ഫാന്‍സി നമ്പര്‍ ഒക്കെ ഒപ്പിച്ചു... 1) 343323 2) 233235 (ഇത് തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കരുത്.. ഞാന്‍ ഇപ്പോഴാണ് ആലോചിക്കുന്നത്)
ആദ്യത്തെ ദിവസം തന്നെ സ്കയ്പ് ഒക്കെ എടുത്തു എല്ലാരേം വിളിച്ചു.. (ISD)... ത്രീ ജി എടുത്താല്‍ നമ്മുടെ ഡാറ്റ സൈസ് കഴിയാറയല് നമുക്ക് ഒരു മെസ്സേജ് കിട്ടും... അത് വിശ്വസിച്ചു ഞാന്‍ ഇങ്ങിനെ തകര്‍ത്ത് യൂസ് ചെയ്യുകയാണ്... എന്ത് പറഞ്ഞാലും ചെയ്താലും പുച്ചിക്കുന്ന ഒരു പറ്റം ആളുകള്‍ പറഞ്ഞു.... “നീ ഫെയ്സ്ബൂകില്‍ സ്ഥിര താമസം ആണോ?”
പത്തു പതിനഞ്ചു ദിവസം ഒക്കെ കഴിഞ്ഞിട്ടും നൂറു എംബി കഴിഞ്ഞ മെസ്സേജ് വന്നില്ല... ഹേ ഇത് കൊള്ളാലോ എന്ന് വിചാരിച്ചു ഒരു ദിവസം ഉറങ്ങാന്‍ കിടന്നു.. .രാവിലെ എണീറ്റ് നോക്കുമ്പോ ഔട്ട് ഗോയിംഗ് പോകുന്നില്ല... അപ്പോഴാണ് ഞാന്‍ ഡെയിലി വരുന്ന unbilled amount നോക്കിയത്... ചായ്.... ഏതാണ്ട് ഒരു അയ്യായിരത്തി അഞ്ഞൂറ് രൂപ കൊടുക്കണം.... അതെന്തപ്പോ അങ്ങിനെ? നേരെ വിളിച്ചു customer care ലേക്ക്....
ചാന്തു പോട്ടിലെ ദിലീപിന് റിമി ടോമ്മിയില് ഉണ്ടായ പോലത്തെ ഒരുത്തന് ഫോണ്‍ എടുത്തു... "ഹയ്യടാ ഹായ്.... താങ്കള്‍ക്കു ഞാന്‍ എന്ത് സഹായം ആണ് ചെയ്തു തരേണ്ടത്....?" പറഞ്ഞാ കൂടി പോവുമെടാ ഡാഷ് മോനെ എന്ന് മനസ്സില്‍ വിചാരിച്ചു കാര്യം അവതരിപ്പിച്ചു...
"തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കാം... ക്ഷമിക്കണം സാര്‍...(പിന്നെ എന്താടാ നാറി നീ എന്നെ സഹായിക്കാം എന്ന് പറഞ്ഞത്?) ത്രീ ജിടെ യൂസേജിന്റെ details അറിയാന്‍ ഇപ്പൊ സാധ്യമല്ല... അറിയാവുന്ന എന്തെങ്കിലും പറയാന്‍ പറഞ്ഞപ്പോ അവന് പറഞ്ഞു... ഒരു രണ്ടായിരത്തി അറന്നൂര് രൂപാ കൊടുത്താല്‍ അവന് കണക്ഷന് unblock ചെയ്തു തരാം....
അപ്പൊ തന്നെ എന്റെ കിളി പോയി... തല മുടി വെട്ടി കളര്‍ ചെയ്ത വകയിലും.. പുതിയ സോപ്പ് ചീപ് ഷാമ്പു വാങ്ങിയ കൂട്ടത്തിലും... എന്തിനേറെ നമ്മുടെ rayban വാങ്ങിയതും ഉള്‍പ്പടെ കിട്ടിയ പകുതി മാസത്തെ സാലറി പൊകയായി ഇരിക്കുകയാണ്....
വാശിക്ക് ഞാന്‍ കാശടക്കാതെ രണ്ടു ദിവസം റോമിങ്ങില്‍ പഞ്ചാര അടിച്ചു.. അങ്ങാടിയില്‍ തോറ്റതിന് അമ്മേടെ അടുത്ത് ചമ്മന്തി അരക്കാന്‍ പറയേണ്ട എന്ന് വിചാരുച്ചു ഞാന്‍ മനസ്സില്‍ പണ്ടാരമാടക്കിക്കൊണ്ട് 2600/- രൂപ അടച്ചു... വിഷു ഒക്കെ അടുത്തു വരിയകയല്ലേ..... ഇനീപ്പോ ജാഡക്ക് കുറവ് വേണ്ട.... രണ്ടായിരത്തി അറന്നൂരു... പോയ സ്ഥിതിക്ക് ഇനി ആര്‍ക്കുള്ള വിഷു കൈനീട്ടം ആണ് കംപ്രോമയിസ് ചെയ്യേണ്ടത് എന്ന് വിചാരിച്ചു വീടിലേക്ക് വച്ചു പിടിച്ചു...
നേരത്തെ പഞ്ചാര അടിച്ചു ഇരുന്നു ഒന്നും പഠിച്ചില്ല.. പിന്നെ പേരിനു പറയാന്‍ ക്രിക്കറ്റ് ഫൈനല്‍ ഉള്ളത് കൊണ്ട് ബാംഗ്ലൂര്‍ ഉണ്ടായിരുന്ന പരീക്ഷ എഴുതിയില്ല...അമ്പതും അമ്പതും നൂറു രൂപയില്‍ തീരുമായിരുന്ന കച്ചോടം... രണ്ടാഴ്ച്ച ചെന്നൈലേക്ക് വ്യാപിപിക്കാന്‍ തീരുമാനിച്ചു... yatra.com ഇല കയറി നോക്കിയപ്പോ കൊച്ചി-ചെന്നൈ... വിമാനത്തിന്റെ വില മൂവായിരത്തി മുന്നൂറു രൂപ... പിന്നെ തിരിച്ചുള്ള ട്രെയിന്‍ ടിക്കറ്റ് ഉം. പക്ഷെ വിഷു കൂടാതെ ഇരിക്കാന്‍ പറ്റില്ല... അല്ലെങ്കില്‍ തന്നെ രണ്ടു മാസമായി ഒരു വിവരവും ഇല്ലാത്തോണ്ട് അമ്മക്ക് എന്നെ സംശയം ഉണ്ട്... ഇവിടെ അടുപ്പ് പുകച്ചു തുടങ്ങിയോ എന്ന്... ചെറിയ ഒരു സംശയം... താഴെ താമസിക്കുന്ന പെണ്പിള്ളാരെ പറ്റി എഴുതിയതും... കൊറേ പെണ്ണുങ്ങള് എനിക്ക് ഹിന്ദി പഠിപ്പിച്ചു തരാന്‍ തുടങ്ങിയത് ഒക്കെ അവിടെ അറിഞ്ഞിരിക്കുന്നു... ഇത്രേം കാലം വേറെ ജാതിയില്‍ നിന്നും കെട്ടി കൊണ്ട് വര്വോ എന്നെ പേടി ഉണ്ടായിരുന്നുള്ളൂ... ഇതിപ്പോ ഭാഷ അറിയാതെ ടീംസ് നെ കെട്ടി എടുക്കോ എന്നാ പേടി ഇല്ലാതില്ലാതില്ല...
അങ്ങിനെ വിഷു ഒക്കെ കൂടി പതിനചാം തീയതി ഉച്ചക്ക് തന്നെ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തി... വിരാട് കോലി ടെ പോലെ ഉണ്ടെന്നു പറഞ്ഞ ഓട്ടോ ചേട്ടന് പത്തു രൂപ ടിപ്പ്സ് ഉം കൊടുത്ത് ഞാന്‍ മുന്നേ പോകുന്ന പെണ്‍കൊച്ചിന്റെ പിന്നിലേക്ക് നോക്കി സെക്യൂരിറ്റി ചെക്കിന്ലേക്ക്.... (ഞാന്‍ ഉദ്ദേശിച്ചത് മുഖം ഒന്ന് കാണാന്‍ പറ്റീല... ഏതു... അത് തന്നെ..)
അപ്പൊ അതാ അടുത്ത കാള്‍....
“നമസ്കാരം (ഇംഗ്ലീഷ് പരിഭാഷ) സാര്‍... താങ്കളുടെ ത്രീജി ഡാറ്റാ യൂസേജ്വളരെ കൂടുതല്‍ ആണ് ഏതാണ്ട് മൂവായിരത്തി എഴുനൂറു രൂപ ആയിട്ടുണ്ട്... സാര്‍ ഉടനടി തന്നെ intermediate payment അടക്കുമല്ലേ... (വീണ്ടും കിളി).... കൊച്ചിയില്‍ ആയതു കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു...
“ഞാന്‍ അങ്ങാട് പോയി ഇങ്ങാട് വന്നപ്പോഴേക്കും മൂവായിരത്തി എഴുന്നൂറാ.... നീ ഇതിപ്പോ എന്തൂട്ട പറയണേ... അല്ലെങ്കിലും ഈ രോ* ആവശ്യം നേരത്ത് വര്‍ക്ക് ചെയ്യുന്നില്ല... നീ കട്ട് ചെയ്തടപ്പാ... അല്ലേല്‍ വേണ്ട ഒരു കാര്യം ചെയ്യ് നീ ആ നൂറു എംബി മാറ്റി ഒരു ഇരുന്നൂറ്റി അമ്പതു ആക്കു....” അപ്പൊ ശരി... ബൈ ബൈ... ചുറ്റും നോക്കിയപ്പോ നേരത്തെ പറഞ്ഞ ബാക്ക് മിസ്സ് ആയിരിക്കുന്നു....
അങ്ങിനെ പതിനെട്ടാം തീയതി.... database, OS exams എഴുതി പീലാത്തോസ് ആയതിന്റെ വിഷമം മാറുന്നതിനു മുന്‍പേ സിമുലേറ്റര്‍ ന്റെ പണി എന്തായി എന്ന് ചോദിച്ച പി എല്‍ ന്റെ അടുത്ത് “ഞാന്‍ ഇത് തിന്നുവല്ലെടെയ്...” എന്ന് പറഞ്ഞോണ്ട് നിക്കുമ്പോ അടുത്ത മണി കിലുക്കം....
“സാര്‍ നമസ്കാരം നിങ്ങളുടെ ത്രീജി യൂസേജിനെ പറ്റി പറയാന്‍ ആണ് ഞാന്‍ വിളിച്ചത്.. പറഞ്ഞോട്ടെ...” ആ പറഞ്ഞോ... “താങ്കളുടെ ഇപ്പോഴത്തെ unbilled amount 6700/- ഇതില്‍ നേരത്തെ അടച്ച 2600/- രൂപ കഴിച്ചു... 4100/- രൂപയുടെ 80%... അതായത് 3280/- രൂപ ഉടനടി തന്നെ അടച്ചാല്‍ താങ്കള്‍ക്കു ഞങ്ങളുടെ സേവനം ഇടതടവില്ലാതെ ആസ്വദിക്കാം.... താങ്കള്‍ ഇന്ന് പെയ്മെന്റ്റ് നടത്തുമോ? കാശില്ലതത്തിന്റെ വിഷമവും അവന് കണക്ക് കൂട്ടാന്‍ അറിയാത്ത എന്റെ അടുത്ത് കടുകട്ടി മാത്തമാടിക്സ് ഉം പറഞ്ഞത് കൊണ്ട് തന്നെ ഞാന്‍ അവന്റെ അടുത്ത് പറഞ്ഞു ... ഇല്ല ഞാന്‍ ഇത് നടത്തുന്നില്ല....
പിന്നെ അവന്റെ അടുത്ത് ഞാന്‍ ഭരണി പട്ടു താളത്തില്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു....
“എണ്പതു ശതമാനം ആയാല്‍ നീ ഉലത്തുമെന്നു പറഞ്ഞ മെസ്സേജ് എവിടെ? 250MB ആക്കാന്‍ പറഞ്ഞിട്ട് അതിനെ പറ്റി ഒരു വിവരവും ഇല്ല.. ബില്‍ വരട്ടെ... എന്നിട്ട് ആലോചിക്കാം അടക്കണോ വേണ്ടയോ എന്ന്...”
“സാര്‍ താങ്കളുടെ പരാധികള്‍ ഞാന്‍ എന്റെ സീനിയറിന്റെ അടുത്തു പറയാം let me see if I can do something”
അങ്ങിനെ ഇരുപത്തി രണ്ടാം തീയതി ഹൊഗനക്കല്‍ പോകുന്നതിനിടെ ഒരു മെയില്‍ ചെക്ക് ചെയ്തപ്പോ തന്നെ കണ്ടു.. എയര്‍ടെല്‍ ബില്‍.... ഇന്ന് രാവിലെ ഞാന്‍ അത് തുറന്നു നോക്കി... അപ്പൊ തന്നെ remaining angry birds എന്റെ തലയില്‍ നിന്നും എസ്കേപ് ആയി...
മൊത്തം ബില്‍ . ആറായിരത്തി എത്രയോ ചില്ലറ... മൊത്തം discount കുറച്ചു...
ത്രീജി മാത്രം 4900/- രൂപ.....
അപ്പൊ തന്നെ customer care ഇല വിളിച്ചു 3G കട്ട് ചെയ്തു... പണ്ടത്തെ 98 രൂപയുടെ GPRS plan activate ചെയ്തു... വീണ്ടും ചങ്കരന് തെങ്ങുമ്മേ തന്നെ....
*** - നേരത്തെ അയാള്‍ നോക്കിയതിന്റെ അര്‍ഥം ഇപ്പോഴാ മനസ്സിലായത്.... “നിന്റെ കയ്യില്‍ ഇത്രക്കധികം കാശുണ്ടോ? എന്ന ഒരു നോട്ടം ഞാന്‍ അപ്പോഴേ കണ്ടിരുന്നു... അച്ചന്റെ പേര് അംബാനി ആണോ എന്നായിരിക്കും നോക്കിയത്.... അത് മാത്രമല്ല എന്റെ കയ്യിലെ ഫോണ്‍ കണ്ടപ്പോ അയാള്‍... കയ്യില്‍ ഉള്ള 1100 മാറ്റി വച്ചു... details ഒക്കെ ചോദിച്ചു... അപ്പോഴും ഞാന്‍ ജാടക്ക് അയാളോട് പറഞ്ഞിരുന്നു... “ഇത് ത്രീജി ആണെന്ന്”
ഇന്ന് ഇവിടെ പൂളില്‍ പോയപ്പോ പണ്ട് നടന്ന ഒരു കഥ ഓര്മ വന്നു...